ആദ്യമടിച്ചത് 500; ആ തുകയ്ക്ക് വീണ്ടും ടിക്കറ്റെടുത്തു; സമ്മാനം 70 ലക്ഷം

ലോട്ടറി ടിക്കറ്റിന് സമ്മാനമായി ലഭിച്ച 500 രൂപ ഉപയോഗിച്ചു വാങ്ങിയ പൗർണമി ലോട്ടറി ടിക്കറ്റിന് തൊഴിലാളിക്ക് ഒന്നാം സമ്മാനം. പൗർണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ മഞ്ചക്കുഴിയിലെ വിഷ്ണു വേ ബ്രിജിലെ തൊഴിലാളി എലിക്കുളം ചരളേൽ സുരേന്ദ്രനാണ് ലഭിച്ചത്. 

സുരേന്ദ്രൻ പതിവായി ലോട്ടറി എടുക്കുന്ന ആളാണ്. ചെറിയ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം തേടി എത്തുമെന്ന് കരുതിയില്ലെന്നു സുരേന്ദ്രൻ പറയുന്നു. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്കിന്റെ പൈക ശാഖയിൽ എത്തി മാനേജർ കെ.അമ്പിളിക്ക് കൈമാറി.