കൂലിപ്പണിക്കാരിയായ അമ്മ; സ്വന്തമായി വീടില്ല; ദിവ്യയുടെ വിജയത്തിന് സ്വർണത്തിളക്കം

സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒന്നാംറാങ്കു നേടിയ മലപ്പുറം നിലമ്പൂര്‍ കുറുമ്പലങ്ങോട്ടെ ദിവ്യയുടെ വിജയത്തിന് സ്വര്‍ണത്തിളക്കം. സ്വന്തമായൊരു വീടു പോലുമില്ലാതെ, പ്രാരാബ്ധങ്ങള്‍ക്കിടയില്‍ നിന്നാണ് ദിവ്യയുടെ മുന്നേറ്റം

. കണയംകൈ കോളനിയില്‍ പിതൃസഹോദരന്റെ പാതി ഒാല മേഞ്ഞ വീട്ടിലാണ് ദിവ്യയും അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബം കഴിയുന്നത്. അച്ഛന്‍ മരിച്ചതോടെ അമ്മ ലീല കൂലിപ്പണി ചെയ്താണ് ദിവ്യയേയും നാലു സഹോദരങ്ങളേയും പഠിപ്പിക്കുന്നത്. 

മഹിള സമഖ്യ പ്രവര്‍ത്തകരാണ് ദിവ്യക്ക് വഴികാട്ടിയായത്. കോട്ടക്കലിലെ സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് കേന്ദ്രം നല്‍കിയ പരിശീലനത്തിലാണ് റാങ്ക് ഉറപ്പിക്കാനായത്. 

നിലമ്പൂര്‍ സഹകരണ അര്‍ബണ്‍ ബാങ്ക് വീട് നിര്‍മിക്കാന്‍ രണ്ടു ലക്ഷവും അന്‍പതിനായിരം രൂപ പഠനസഹായവും നല്‍കുന്നുണ്ട്. ദിവ്യക്കും കുടുംബത്തിനും സുരക്ഷിതമായി തല ചായ്ക്കാന്‍ വീടുണ്ടാക്കാനും തുടര്‍ പഠനത്തിനും കൂടുതല്‍ സഹായം ആവശ്യമുണ്ട്.