എങ്ങുമെത്താത്താത്ത പട്ടികജാതി പട്ടികവർഗം വികസനം

ഒന്നര പതിറ്റാണ്ടിനിെട ഇരുപത്തിമൂവായിരം കോടി ചെലവിട്ടിട്ടും സംസ്ഥാനത്ത് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമപദ്ധതികള്‍ പാഴ്്വേലയായി . ഇൗ വർഷത്തെ സംസ്ഥാന ബജറ്റിൽ മാത്രം രണ്ടായിരത്തി എണ്ണൂറ്റിയമ്പത് കോടി രൂപയാണ് വിവിധ ക്ഷേമപദ്ധതികള്‍ക്കായി നീക്കിവച്ചത് .  പതിനാറുവര്‍ഷം ക്ഷേപദ്ധതികള്‍ക്കായി ചെലവിട്ട തുകയുടെ കണക്ക് മനോരമ ന്യൂസിന് ലഭിച്ചു. 

ഇരുപത്തിമൂവായിരം കോടി രൂപ ഒരു ചെറിയ തുകയല്ല. ഈ  പണം തുല്യമായി പിന്നാക്കവിഭാഗങ്ങള്‍ക്ക് വീതിച്ചു നല്‍കിയിരുന്നെങ്കില്‍ പട്ടിണികൂടാതെ ഇവര്‍ കഴിഞ്ഞുകുടുമായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.  പട്ടികജാതി ക്ഷേമത്തിനു വേണ്ടി കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വിഹിതം, പ്രത്യേക കേന്ദ്ര സഹായം എന്നിങ്ങനെ മൂന്നു വിഭാഗത്തിലായാണു പണം ചെലവഴിക്കുന്നത്. പട്ടികജാതി വിഭാഗത്തിനായി കഴിഞ്ഞ 16 വർഷം കൊണ്ട് 20,096 കോടി രൂപ ചെലവിട്ടു. 

ആദിവാസികൾ ഉൾപ്പെടുന്ന പട്ടിക വർഗത്തിനായി 2731 കോടി രൂപയും ചെലവഴിച്ചതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇതിൽ അധികപങ്കും  പാർപ്പിട നിർമാണത്തിനാണു ഉപയോഗച്ചത്. എന്നാല്‍ ഭൂരിഭാഗത്തിനും ഇതുവരെ വീടില്ലാ. ഉള്ള വീടുകളില്‍ മിക്കതിനും ഉറപ്പുള്ള വാതില്‍ പോലുമില്ലെന്ന് സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ  2017 ലെ റിപ്പോർട്ടിലും പറയുന്നു. സംസ്ഥാനം രൂപീകരിച്ചതിന് ശേഷം പട്ടിക ജാതി പാട്ടിക വര്‍ഗ വിഭാഗത്തിനുമായി 60,000 കോടി രൂപയെങ്കിലും അനുവദിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. കോടികൾ കൊള്ളയടിക്കപ്പെട്ടിട്ടും ഇതേക്കുറിച്ചു കാര്യമായ ഒരന്വേഷണവും ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണു വിചിത്രം.