രാഹുൽ മൽസരിച്ച് കേരളത്തിന്‍റെ മുഖ്യമന്ത്രിയാകണം; സന്തോഷ് പണ്ഡിറ്റിന്‍റെ ആവശ്യം

നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മൽസരിക്കണമെന്നും കേരളത്തിന്‍റെ മുഖ്യമന്ത്രിയാകണമെന്നും സന്തോഷ് പണ്ഡിറ്റ്. ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതിനു മുൻപ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. മോദിക്ക് ആകാമെങ്കിൽ രാഹുലിനും ആകാം. അത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം:

''പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം..

Rahul ji യുടെ വയനാട് പര്യടനം ഒരു വ൯ വിജയമായ് തുടരുകയാണല്ലോ. അദ്ദേഹത്തെ കാണുവാൻ എല്ലായിടത്തും വൻ ജനാവലി വരുന്നുണ്ടെ.

എന്ടെ ഒരു അഭിപ്രായത്തിൽ ഇനി വരുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം മുന്നിൽ നിന്നും നയിക്കണം. അങ്ങനെ വിജയിച്ചു വന്നാൽ കേരളത്തിലെ മുഖ്യമന്ത്രിയും ആകാവുന്നതേ ഉള്ളൂ.

പിന്നെ കേരളാ മുഖ്യമന്ത്രിയായ് Rahul ji ഭരിക്കുന്നതിനിടയിൽ ആകും 2024 ലെ ലോകസഭ തെരഞ്ഞെടുപ്പ് വരിക. ആദ്യം അതിൽ മത്സരിക്കാതിരിക്കുക. എന്നാൽ Congress ന് 300+ സീറ്റ് കിട്ടിയാല് ഉടനെ വയനാടിൽ അപ്പോഴത്തെ MP യോട് രാജി വെക്കുവാൻ നി൪ദ്ദേശിച്ച് അവിടെ നിന്നും 5,00,000+ ഭൂരിപക്ഷത്തില് ജയിച്ച് പ്രധാനമന്ത്രി ആവുക. അതൊരു ഐഡിയ അല്ലേ..

അതല്ല 2024 Parliament Election ല് വീണ്ടും BJP 333+ seat മായ് മോദി ജീ മൂന്നാം തവണയും അധികാരത്തില് വന്നാല് Rahul ji കേരളാ മുഖ്യനായ് തുടരുക.. ഒരു അധികാര കസേരയില് പ്രവ൪ത്തിച്ചതിന്ടെ അനുഭവവും പരിചയവും 2029 ലെ ലോകസഭാ ഇലക്ഷനിലെന്കിലും ഗുണവും ചെയ്യും..ഇതൊരു നല്ല ആശയമല്ലേ..

Rahul ji കേരളത്തിന്ടെ ഭാവി മുഖ്യമന്ത്രി എന്ന നിലയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല് ലോകസഭാ തെരഞ്ഞെടുപ്പില് ഉണ്ടായ Congress തരംഗം ആവ൪ത്തിക്കുമോ...?

(വാല് കഷ്ണം.. ഇന്ത്യ൯ പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് മോദി ജീ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. മോദി ജീ ക്ക് ആകാമെന്കില് Rahul ji ക്കും ആയിക്കൂടെ..മുഖ്യമന്ത്രി പദം അത്ര മോശം പണിയൊന്നും അല്ല)''.