ശാസ്താംകോട്ട തടാകത്തിലേക്ക് ജല അതോറിറ്റി മലിനജലം ഒഴുക്കുന്നു

ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിലേക്ക് ജല അതോറിറ്റി മലിനജലം ഒഴുക്കുന്നു. കെഐപി കനാലില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച ശേഷം ബാക്കി വരുന്ന മലിനജലമാണ് തടാകത്തിലേക്ക് തുറന്നുവിടുന്നത്.

ശുദ്ധികരണത്തിന് ശേഷം ബാക്കിയാകുന്ന മലിനജലമാണ് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് തടാകത്തിലേക്ക് തന്നെ ഒഴുക്കുന്നത്. അതും പമ്പിങ് സ്റ്റേഷന് തൊട്ടു അടത്തും.മലിനജലം ശുദ്ധജല തടാകത്തിലേക്ക് ഒഴുക്കുന്ന ജല അതോറിറ്റിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

ശാസ്താംകോട്ട തടാകത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ചില ദിവസങ്ങളില്‍ ഇവിടെ നിന്നുള്ള പമ്പിങ് നിര്‍ത്തിവെയ്ക്കാറുണ്ട്.