ഇത് അതിജീവനത്തിൻറെ വിജയം; ഇല്ലായ്മകളിലും നൂറുമേനിയിൽ ആലപ്പാട്

Mail This Article

Email sent successfully

Try Again !

അതിജീവനത്തിനായുള്ള പോരാട്ടത്തിനിടയിലും കൊല്ലം ആലപ്പാട്ടെ കുട്ടികള്‍ക്ക് പത്താംതരത്തില്‍ നൂറുമേനി വിജയം. കരിമണല്‍ ഖനന വിരുദ്ധ സമരം നടക്കുന്ന ആലപ്പാട്ട് പഞ്ചായത്തിലെ മൂന്നൂ സര്‍ക്കാര്‍ സ്കൂളും നൂറുശതമാനം വിജയം നേടി.

ഐആര്‍ഇയുടെ കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തി ലോക ശ്രദ്ധനേടിയ ആലപ്പാടുകാര്‍ക്ക് ഒരു അഭിമാന നിമിഷം കൂടി. പഞ്ചായത്തിലെ മൂന്നു സര്‍ക്കാര്‍ സ്കൂളുകളിലായി പത്താംതരം പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയം നേടിയിരിക്കുകയാണ്. നല്ല ക്ലാസ്മുറികളോ മറ്റു സൗകര്യങ്ങളോ ഇല്ലാതെയാണ് കടലോര ഗ്രാമത്തിലെ വിദ്യാര്‍ഥികള്‍ മികച്ച വിജയം കൈവരിച്ചത്.

 അടുത്ത അധ്യന വര്‍ഷത്തിന് മുന്‍പെങ്കിലും ആലപ്പാട് പഞ്ചായത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.