വോട്ടര്‍മാരെ നേരില്‍ കണ്ടു; റീ പോളിങിന് സജ്ജം: വീണ്ടും പ്രചരണച്ചൂട്

തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും പ്രചാരണ തിരക്കിലാണ് എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥികൾ. റീപോളിങ് നടക്കുന്ന കിഴക്കേ കടുങ്ങല്ലൂർ എൺപത്തിമൂന്നാം നമ്പർ ബൂത്തിൽ വീടുകൾ കയറി വോട്ട് തേടുകയാണ് സ്ഥാനാർഥികൾ. ചൊവ്വാഴ്ചയാണ് ഈ ബൂത്തിൽ റീപോളിങ്. 

വോട്ടിങ് യന്ത്രത്തിൽ നിന്ന് മോക്ക് പോളിങ്ങിലെ വോട്ടുകൾ നീക്കം ചെയ്യാതിരുന്നതിനെ തുടർന്നാണ് കിഴക്കേ കടുങ്ങല്ലൂരിലെ എൺപത്തിമൂന്നാം ബൂത്തിൽ റീ പോളിങ് വേണ്ടി വന്നത്. റീപോളിങ് തിയതി പ്രഖ്യാപിച്ചതോടെ സ്ഥാനാർഥികളെല്ലാം വീണ്ടും വോട്ടു തേടി ഇവിടേക്കെത്തി. 

പ്രവർത്തി ദിനമാണെങ്കലും റീപോളിങ്ങിലും ഉയർന്ന പോളിങ് ഉണ്ടാകുമെെന്നാണ്  സ്ഥാനാർഥികളുടെ പ്രതീക്ഷ.പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുചോദിക്കാൻ കഴിയുന്നതിൽ സ്ഥാനാർഥികൾക്കും സന്തോഷം. 

മൂന്നൂറോളം കുടുംബങ്ങളിലായി 912 വോട്ടുകളാണ് എൺപത്തിമൂന്നാം നന്പർ ബൂത്തിലുള്ളത്. ചൊവ്വാഴ്ച രാവിലെ ഏഴു മണി മുതലാണ് ഇവിടെ റീപോളിങ് നടക്കുക.