വ്യാജ വിഡിയോ; പ്രതിപക്ഷനേതാവും സ്ഥാനാര്‍ഥിയും മാപ്പ് പറയണം: പി. രാജീവ്

യു.ഡി.എഫിന്‍റെ മലീമസ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും തൃക്കാക്കരയിലേതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ധാര്‍മികതയുണ്ടെങ്കില്‍ പ്രതിപക്ഷനേതാവും സ്ഥാനാര്‍ഥിയും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'വ്യാജ അശ്ലീല വിഡിയോ അപ്‍ലോഡ് ചെയ്ത കേന്ദ്രം ഇപ്പോൾ പിടികൂടിയിരിക്കുന്നു. പ്രതിപക്ഷ നേതാവും യുഡിഎഫ് സ്ഥാനാർഥിയും ഇത് അംഗീകരിക്കണം. അവരുടെ വോട്ട് കൂടി എല്‍ഡിഎഫിന് ചെയ്യേണ്ടത് ജനാധിപത്യം ഉയരുന്നതിന് ആവശ്യമാണ്'. പി രാജീവ് പറയുന്നു. വിഡിയോ കാണാം: