ലോകായുക്ത ബില്‍ സഭയില്‍; പോരടിച്ച് പ്രതിപക്ഷനേതാവും നിയമമന്ത്രിയും

ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി നിയമമന്ത്രി പി.രാജീവാണ് ബിൽ അവതരിപ്പിച്ചത്. ലോകായുക്ത അന്വേഷണസംവിധാനമാണ്, നീതീന്യായ കോടതിയല്ലെന്ന് മന്ത്രി പറഞ്ഞു. നിയമത്തിലെവിടെയെങ്കിലും കോടതിയെന്ന് പറയുന്നുണ്ടോ എന്നും ചോദിച്ചു. ലോകായുക്ത അന്വേഷണ ഏജന്‍സി മാത്രമെന്ന് മന്ത്രി ആവര്‍ത്തിച്ചു.

ലോകായുക്ത ബില്ലിനെ നിയമസഭയില്‍ എതിര്‍ത്ത് പ്രതിപക്ഷം. ജുഡീഷ്യറിയുടെ മുകളില്‍ എക്സിക്യൂട്ടീവ് വരും, 'ജുഡിഷ്യല്‍ ബോഡി' എന്ന പരാമര്‍ശം ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് വാദിച്ചു. ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണ്, പതിനാലാം അനുഛേദത്തിന്റെ ലംഘനമെന്നും സുപ്രീംകോടതി വിധിന്യായങ്ങള്‍ ഉദ്ധരിച്ച് വി.ഡി.സതീശന്‍ സഭയിൽ പറഞ്ഞു. സ്വന്തം കേസുകളില്‍ സ്വയം ജഡ്ജിയാകുന്ന അവസ്ഥയെന്ന് എന്‍.ഷംസുദ്ദീന്‍ പറഞ്ഞു. ഇത് ബില്‍ സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്നും വാദിച്ചു.