യു.ഡി.എഫ് വ്യക്തിഹത്യയിൽ പരാതി നൽകി; ജയം ഉറപ്പെന്നും പി.ജയരാജൻ

വടകരയിൽ യു.ഡി. എഫ്  വ്യക്തിഹത്യ നടത്തുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന്  ഇടത് സ്ഥാനാര്‍ഥി പി.ജയരാജന്‍. ഇത് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ജയരാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രചാരണത്തിന്‍റെ അവസാന ദിനം ഏഴു നിയമസഭാ മണ്ഡലങ്ങളിലും റോഡ്ഷോ നടത്തുകയാണ് ജയരാജന്‍.