ട്രെയിൻ വഴി മദ്യകടത്ത്; 2 ആഴ്ച, പിടിക്കൂടിയത് 1000ത്തോളം കുപ്പി വിദേശമദ്യം

കേരളത്തില്‍ മദ്യശാലകള്‍ അടഞ്ഞതോടെ ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍ വഴി മദ്യം കടത്തുന്ന പ്രവണത കൂടുന്നു. രണ്ടാഴ്ചയ്ക്കിടെ ആയിരത്തോളം കുപ്പി വിദേശ നിര്‍മ്മിത മദ്യമാണ് വടകര റെയില്‍വേ സ്റ്റേഷനില്‍ പിടികൂടിയത്. 

ആര്‍പിഎഫും വടകര റെയില്‍വേ പൊലീസും ചേര്‍ന്ന് ഇന്ന് നടത്തിയ പരിശോധനയില്‍ യാത്രക്കാരില്‍ നിന്നും 29 കുപ്പി വിദേശ മദ്യം പിടികൂടി. രണ്ടുപേര്‍ പിടിയിലായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പിടിച്ചെടുത്തത് ആയിരത്തോളം കുപ്പികളാണ്. മാഹിയിലും മദ്യശാലകള്‍ അടഞ്ഞുകിടക്കുകയാണ്. ആവശ്യക്കാര്‍ക്ക് ഉയര്‍ന്ന വില ഈടാക്കി വില്‍ക്കാനാണ് ഇത്തരത്തില്‍ മദ്യം കൊണ്ടുവരുന്നത്. ഗോവ കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും കടത്ത്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ട്രെയിനുകളില്‍ പരിശോധനകള്‍ കര്‍ശനമാണ്. ശക്തമായ നടപടികളെടുക്കുമെന്ന് എക്സൈസും അറിയിച്ചു.