രക്തസാക്ഷികളുടെ കുടുംബങ്ങളെ വേദിയിലെത്തിച്ചു; പ്രതിരോധിച്ച് എൽഡിഎഫ്

അക്രമ രാഷ്ട്രീയത്തിന്‍റെ വക്താവാണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജനെന്ന യുഡിഎഫ് പ്രചാരണത്തിന് പ്രതിരോധമൊരുക്കി എല്‍ഡിഎഫ്. മണ്ഡലത്തിലെ രക്തസാക്ഷികളുടെ കുടുംബ സംഗമം നടത്തിയാണ് ഇടതുമുന്നണി തിരിച്ചടിക്കുന്നത്. കുടുംബ സംഗമം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 

ബിനീഷ് കോടിയേരി സംവിധാനം ചെയ്ത രാഷ്ട്രീയ നാടകത്തിലും നിറഞ്ഞു നിന്നത് അക്രമ രാഷ്്ട്രീയത്തിനെതിരായ സന്ദേശം. പി. ജയരാജനെ അക്രമ രാഷ്ട്രീയത്തിന്‍റെ വക്താവായി ചിത്രീകരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരനോട് സിപിഎമ്മിന് പറയാനുള്ളത് ഇതാണ്.  

എന്തുകൊണ്ട് വടകരക്കാര്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കണം. സ്ഥാനാര്‍ഥിക്കും പറയാനുണ്ട്, ചിലതെല്ലാം. വിജയം ഉറപ്പാക്കാന്‍ മുഴുവന്‍ എല്‍ഡിഎഫ് വോട്ടുകള്‍ ഉറപ്പിച്ചാല്‍ മതിയെന്നാണ ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ അക്രമ രാഷ്ര്ടീയത്തിന്‍റെ വക്താക്കളെന്ന പ്രചാരണത്തിന് പ്രതിരോധം ഒരുക്കുന്നതിനൊപ്പം വോട്ടുചോര്‍ച്ച പരമാവധി ഒഴിവാക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് രക്തസാക്ഷികളുടെ കുടുംബ സംഗമം ഒരുക്കിയതിന് പിന്നില്‍.