പ്രശ്നങ്ങൾക്ക് പരിഹാരമില്ലെങ്കിൽ 'രാഷ്ട്രീയക്കാർക്ക് പ്രവേശനമില്ല'; പ്രതിഷേധം

തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയക്കാർക്ക് വീടുകളില്‍ പ്രവേശന വിലക്കു ഏര്‍പ്പെടുത്തിയിരിക്കുകയാണ് കൊല്ലം ഇട്ടിവ പഞ്ചായത്തിലെ നൂറോളം കുടുംബങ്ങള്‍. റോഡ് നന്നാക്കാത്തതിലും കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിലും പ്രതിഷേധിച്ചാണ് വിലക്ക്. 

രാഷ്ട്രീയകാര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് വീടുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരിക്കുകയാണ് ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ മണലുവട്ടം വാർഡിലെ നൂറോളം കുടുംബങ്ങള്‍. മണലുവട്ടം – പള്ളിക്കുന്ന് റോഡ് നന്നാക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ നാലുപതിറ്റാണ്ടിലധികമായി ജനപ്രതിനിധികള്‍ കബിളിപ്പിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

വേനല്‍ കനത്തതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്. കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്ത് ഭരണസമതി ഒന്നും ചെയ്യുന്നില്ലെന്നും ആരോപണമുണ്ട്. അരാഷ്ട്രീയവാദികളല്ലെന്നും ഇരുമുന്നണകളുടെയും അവഗണനയിലുള്ള പ്രതിഷേധമാണ് വിലക്കെന്നും നാട്ടുകാര്‍ പറയുന്നു.