മലയാളി കുറച്ചു കൂടി ഉയർന്ന നിലവാരത്തിൽ ചിന്തിക്കണമെന്ന് കണ്ണന്താനം

ട്രോളൻമാർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി അൽഫോൻസ് കണ്ണന്താനം. എല്ലാം തമാശയാക്കാതെ മലയാളി കുറച്ചു കൂടി ഉയർന്ന നിലവാരത്തിൽ ചിന്തിക്കണമെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. തൊഴിലില്ലാത്ത മലയാളി യുവാക്കളുടെ നിരാശയിൽ നിന്നാണ് ട്രോളുകൾ ഉണ്ടാകുന്നതെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.

നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങളെ പോലും പരിഹസിച്ച് ട്രോളുകളിറങ്ങിയതോടെയാണ് ട്രോളൻമാർക്കെതിരെ കണ്ണന്താനത്തിൻറെ വിമർശനം. പ്രളയകാലത്ത് ദുരതിശ്വാസ ക്യാംപിൽ പോയതിനെയും അതിർത്തിയിൽ മരിച്ച സൈനികൻറെ വീട്ടിൽ പോയതിനെയുമൊക്കെ ട്രോളൻമാർ തമാശയാക്കിയത് എന്തിനാണെന്ന് കണ്ണന്താനം ചോദിക്കുന്നു.

ചോരയും ജീവിതവും കൊടുത്ത് ചെയ്യുന്നതാണ് ഇതൊക്കെ.. ഹു കെയേർസ്.... go and fly kites എന്നു പറയുന്നത് ഇടതും വലതും ഭരിച്ച് കുളമാക്കിയ കേരളത്തിലെ യുവാക്കളുടെ നിരാശയാണ് ട്രോളുകളുടെ പ്രധാനകാരണം. രാവിലെ ആരെ വധിക്കുമെന്നോർത്താണ് ട്രോളൻമാർ എണീറ്റു വരുന്നതെന്നും കണ്ണന്താനം പരിഹസിച്ചു.

ചായക്കൊപ്പം ആരെ ട്രോളും എന്ന് ചിന്തിച്ചാണ് എണീററ് വരുന്നത് എന്ന് പറയുന്നത്. എന്നാൽ ഈ ട്രോളുകളൊന്നും താൻ കാണാറില്ലെന്നും ഇതൊന്നും തന്നെ ബാധിക്കില്ലെന്നും കണ്ണന്താനം പറഞ്ഞു

ഇതൊന്നും കാണാറില്ല... സോഷ്യൽ മീഡിയ അക്കൌണ്ട് ഡിറ്റെയിൽസ് പോലും അറിയില്ല.