കാഞ്ഞിരപ്പള്ളിയിൽ ഒന്നാമതെത്തും; ഇന്ധനവിലയിൽ സർക്കാരിനെതിരെ കണ്ണന്താനം

കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ എന്‍ഡിഎ ഒന്നാമതെത്തുമെന്ന് സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം. ഇന്ധന വിലവര്‍ധന ഗുരുതരപ്രശ്നമാണെന്നും ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടാണ് പ്രതിസന്ധിക്ക് കാരണമെന്നും കണ്ണന്താനം പറഞ്ഞു. താന്‍ എംഎല്‍എ സ്ഥാനം രാജിവച്ച് ഡല്‍ഹിക്ക് പോയത്  നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കണമെന്നുള്ള സ്വപ്നം യാഥാര്‍ഥ്യമാക്കാനാണെന്നും അല്‍ഫോന്‍സ് കണ്ണന്താനം മനോരമ ന്യൂസിനോട് പറഞ്ഞു. വൈശാഖ് കോമാട്ടിലിന്റെ റിപ്പോര്‍ട്ട്