‘ചുരണ്ടിനോക്ക് ടീച്ചറെ, ഒരു സവർണ തമ്പുരാട്ടിയുടെ അയിത്തം കാണാം’; രമ്യയെ പരിഹസിച്ച ദീപയ്ക്ക് മറുപടി

ഇതുവരെയില്ലാത്ത വിധം ആലത്തൂർ ലോക്സഭ മണ്ഡലം കേരളത്തിൽ സജീവചർച്ചയാവുകയാണ്. പി.കെ ബിജുവിനൊപ്പം ഉറച്ച് നിൽക്കുന്ന ഇടതുകോട്ടയായ ആലത്തൂർ ഇത്തവണ രമ്യയെ ഇറക്കി നേടാമെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾക്ക് ഉൗർജം പകരുന്നതാണ് നിലവിൽ രമ്യയുടെ പ്രചാരണം. അതിനൊപ്പം ദീപാ നിശാന്ത് രമ്യയെ പരിഹസിച്ച് പോസ്റ്റ് ചെയ്ത കുറിപ്പും വലിയ ചർച്ചയാകുന്നത്.

രമ്യയുടെ പ്രചാരണരീതികളെ പരിഹസിച്ച് കൊണ്ടായിരുന്നു ദീപയുടെ പോസ്റ്റ്. എന്നാൽ ഇതിന് താഴെ ലഭിക്കുന്ന കമന്റുകളിൽ ബഹുഭൂരിപക്ഷവും രമ്യയ്ക്ക് അനുകൂലമാണ്. ഇതോടെ ദീപ വെട്ടിലായി. ‘സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്...’ ഇതായിരുന്നു രമ്യയ്ക്കെതിരെ ദീപയുടെ വിമര്‍ശനം. ഇൗ പോസ്റ്റിനെക്കാൾ ലൈക്കുകൾ കിട്ടിയത് താഴെ വന്ന ഒരു കമന്റിനാണ്.

‘അവരൊക്കെ സ്വന്തം എഴുതിയുണ്ടാക്കുന്നതല്ലേ..അപ്പോൾ ചില അബദ്ധങ്ങൾ സംഭവിച്ചിരിക്കാം.. വിട്ടേക്ക്..പിന്നെ, കേരളത്തിലെ 20 സീറ്റുകളിൽ മത്സരിക്കുന്ന കൊലക്കേസ് പ്രതി, കോമാളി, ഭൂമാഫിയക്കരൻ, പെരുംകള്ളൻ ഒക്കെ ഉണ്ടായിട്ടും ടീച്ചർ വിമർശിക്കാൻ കണ്ടെത്തിയ സ്ഥാനാർഥി കൊള്ളാം..മനസ്സ് ഒന്ന്ഒന്ന് ചുരണ്ടിനോക്ക് ടീച്ചറെ, ഒരു സവർണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം..’ ഹഫ്സ മോൾ എന്ന പേജിൽ നിന്നുള്ള ഇൗ കമന്റിന് ആറായിരത്തിന് മുകളിൽ ലൈക്കുകളാണ് കിട്ടിയത്. അനിൽ അക്കരെ എംഎൽഎയും പോസ്റ്റിന് മറുപടിയുമായി എത്തിയിരുന്നു.

അനില്‍ അക്കരയുടെ മറുപടി ഇങ്ങനെ:

എന്റെ ദീപ ടീച്ചറെ, പലരും നിയമസഭയിൽവരെ ടീച്ചറെ കളിയാക്കിയപ്പോഴും ഞാൻ അതിൽ അഭിപ്രായം പറയാതിരുന്നത് എനിക്ക് അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല,

എന്റെ നാൽപ്പത്തിമൂന്നിൽ ഒരു പങ്ക് ടീച്ചർക്ക് ഉണ്ട് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ്.

അതിന്റെ കാരണം ഞാൻ ഇവിടെ പറയുന്നുമില്ല. എന്നാൽ ഇത്രയും പറഞ്ഞത് ഇന്ന് രമ്യക്കുവേണ്ടി വന്ന കുറിപ്പിലെ വാക്കുകൾ ടീച്ചർ എടുത്ത് പറഞ്ഞതുകൊണ്ട് മാത്രം.

യു ജി സി നിലവാരത്തിൽ ശമ്പളം വാങ്ങുന്ന ടീച്ചർക്ക് ചിലപ്പോൾ മാളികപ്പുറത്തമ്മയാകാനുള്ള ആഗ്രഹം കാണില്ല. അതിൽ തെറ്റുമില്ല.

കാരണം യുജിസി നിലവാരത്തിലുള്ള ശമ്പളമാണല്ലോ വാങ്ങുന്നത്. സത്യത്തിൽ ഞാനറിയുന്ന പേരാമംഗലത്തെ 

എന്റെ പാർട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ല. അവർക്ക് ഇങ്ങനെയാകാനും കഴിയില്ല.