പെരിയ ഇരട്ടക്കൊലപാതകം; റിപ്പോര്‍ട്ട് വാങ്ങുമെന്ന് ചെന്നിത്തലയ്ക്ക് ഗവര്‍ണറുടെ ഉറപ്പ്

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണറെ കണ്ടു. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന ഉദുമ എംഎല്‍എ  കെ. കുഞ്ഞിരാമനെ  പ്രതിചേര്‍ക്കണമെന്ന് കാസര്‍കോഡ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് രണ്ട് ദിവസം ദുഖമാചരിക്കും ഇരുവരുടെയും കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം നല്‍കും.

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടത്. സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി ചെന്നിത്തല  പറഞ്ഞു .  ഇനിയും നടപടിയെടുത്തില്ലെങ്കില്‍ ഇവിടെ സര്‍ക്കാരില്ലാത്ത അവസ്ഥയാകും.

കേരളത്തിലെ സാഹിത്യ സാംസ്കാരിക നായകന്മാര്‍ എവിടെയെന്നും മുല്ലപ്പപള്ളി ചോദിച്ചു. കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന് മുന്നില് കൊണ്ടുവരണം. കൃപേഷിന്‍റെ കുടുംബത്തിന് വീട് വച്ച് നല്‍കാന്‍  കെപിസിസി തീരുമാനമെടുത്തിട്ടുണ്ട്. ഇരുവരുടെയും കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കും

കലക്ട്രേറ്റിന് സമീപം കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന ഉപവാസമടക്കം വന്‍ പ്രതിഷേധ പരിപാടികളാണ് ഡിസിസി ആസൂത്രണം ചെയ്യുന്നത്.