തുഞ്ചൻ പറമ്പ് ഒരു കാലഘട്ടത്തിന്റെ ഓർമക്കുറിപ്പ്: എംടി

എഴുത്തഛന്റെ  സ്മാരകം മാത്രമല്ല ഒരു കാലഘട്ടത്തിന്റെ ഓർമക്കുറിപ്പുകൂടിയാണ് തുഞ്ചൻ പറമ്പെന്ന് എം.ടി.വാസുദേവൻ നായർ. തുഞ്ചൻ സ്മാരക ട്രസ്റ്റ് ആവശ്യമറിയിച്ചാൽ തുഞ്ചൻ പറമ്പിന്റെ വികസന പ്രവർത്തനങ്ങൾക്ക് സഹായം നൽകുമെന്ന് എം.എൽ.എ സി.മമ്മുട്ടി അറിയിച്ചു.മൂന്ന് ദിവസങ്ങളിലായി നടന്ന തുഞ്ചൻ ഉൽസവത്തിന്റെ സമാപനത്തിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും

ബംഗാളി എഴുത്തുകാരൻ മനോരഞ്ജൻ ബ്യാപാരി തിരിതെളിയിച്ചതോടെയായിരുന്നു തുഞ്ചൻ കലോൽസവം ആരംഭിച്ചത്.തുടർന്ന്  എഴുത്താണി എഴുന്നെള്ളിപ്പ്, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ,

കവി സമ്മേളനം ഉൾപ്പടെ വിവിധ പരിപാടികളാണ് തുഞ്ചന്റെ മണ്ണിൽ അരങ്ങേറിയത്.

സമാപന സമ്മേളനം തിരൂർ എം.എൽ.എ സി.മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. മലയാളം സർവകലാശാലയിൽ മലയാളത്തിന് മികച്ച വിജയം നേടുന്ന വിദ്യാർഥിക്ക് അടുത്ത വർഷം മുതൽ ഏ.കെ.നായർ എൻഡോവ്മെൻറ് പുരസ്കാരം  നൽകും  

സമാപനത്തോടനുബന്ധിച്ച് മഞ്ജു.വി.നായർ അവതരിപ്പ ഭരതനാട്യവും അരങ്ങേറി.

MORE IN KERALA