'വീണു കിടക്കേണ്ടവരല്ല വീണയുണ്ടാക്കുന്നവർ'; തുറന്നു പറഞ്ഞ് വീണയുത്സവവേദി

വീണകള്‍ക്ക് മാത്രമായൊരിടം കൊച്ചിയിലുണ്ടായിരുന്നു. വീണകച്ചേരി കേള്‍ക്കാനും പുത്തന്‍ വീണകള്‍ വാങ്ങാനും കയ്യിലുളളതിനെ മോടിപിടിപ്പിക്കാനുമായൊരിടം. ഇടപ്പളളി കേരള മ്യൂസിയത്തില്‍ രണ്ടുദിവസം നീണ്ടുനിന്ന വീണയുല്‍സവവേദിയിലെ ചിലകാഴ്ചകളിലേക്ക്

പുതുതലമുറ വാദ്യങ്ങളെത്തിയപ്പോള്‍ സംഗീത സദസുകളില്‍ ഗ്ലാമര്‍ അല്‍പം കുറഞ്ഞരിന്നു വീണയക്ക്. വീണവായനയെന്നത് പഴഞ്ചന്‍ സംഗതിയെന്ന ലേബലും വന്നു. ഈ തലവര മാറ്റിയെഴുതാനുളള ദൗത്യവുമായാണ് കൊച്ചിയില്‍  വിപഞ്ചികയെത്തുന്നത്.  സെമിനാറുകള്‍ക്കും പ്രഭാഷണങ്ങള്‍ക്കുമപ്പുറം വീണവായനക്കുമപ്പുറം വിപഞ്ചികയുടെ ശ്രദ്ധാകേന്ദ്രമായത് മറ്റൊരു കൂട്ടരാണ് തഞ്ചാവൂരില്‍ നിന്നുളള വീണനിര്‍മാതാക്കളാണിവര്‍. പൊതുവേദികളില്‍ അധികം കണ്ടിട്ടില്ലാത്ത ഇവരെ കേരളത്തിലെത്തിച്ചതിന് പിന്നില്‍ സംഘാടകര്‍ക്ക് കൃത്യമായ ലക്ഷ്യമുണ്ട്.

വീണു കിടക്കേണ്ടവരല്ല വീണയുണ്ടാക്കുന്നവരെന്ന് തുറന്നു പറഞ്ഞാണ് വിപഞ്ചികയുടെ പ്രവര്‍ത്തനങ്ങള്‍. വീണയുല്‍സവത്തിന് മികച്ച പിന്തുണയാണ് കൊച്ചിയില്‍ നിന്ന് ലഭിക്കുന്നത്. വീണ വാങ്ങുന്നതിനൊപ്പം ഉപയോഗശൂന്യമായ വീണകള്‍ നന്നാക്കുന്നതിനുളള സൗകര്യവുമൊരുക്കിയിരുന്നു. എല്ലാ വര്‍ഷവും വീണയുല്‍സവം സംഘടിപ്പിക്കാനാണ് തീരുമാനം. രണ്ടുദിവസം നീണ്ടുനിന്ന വീണയുല്‍സവത്തില്‍ തിരഞ്ഞെടുത്ത നാല്‍പത് പേര്‍ വീണക്കച്ചേരി നടത്തി. വീണയ്ക്ക് മാത്രമായ ഉല്‍സവും കൊച്ചിയിലെത്തിച്ചത് ഷണ്‍മുഖപ്രിയ ഫൗണ്ടേഷനാണ്. വീണയുണ്ടാക്കുന്നതിനൊക്കെ ആമ്പിയന്‍സുണ്ട്.