സർക്കാർ ജിംനേഷ്യം പ്രവർത്തനം തുടങ്ങി; അത്യാധുനിക സംവിധാനങ്ങൾ

സർക്കാർ മേഖലയിലെ ഏറ്റവും വലിയ ജിംനേഷ്യം സ്പോർട്സ് ലൈഫ് ഫിറ്റനസ് സെൻറർ തിരുവനന്തപുരത്ത് തുറന്നു. അത്യാധുനിക സംവിധാനത്തോടെയുള്ള ജിംനേഷ്യം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രവർത്തനം തുടങ്ങിയത്

ഇറക്കുമതി ചെയ്ത ആധുനിക ഫിറ്റ്നസ് ഉപകരണങ്ങളാണ് ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. അൻപതു പേർക്ക് ഒരേ സമയം വ്യായാമം ചെയ്യാൻ കഴിയുന്നതാണ് ഇവിടുത്തെ സജ്ജീകരണങ്ങൾ. മുൻ ബോക്സിങ് താരം കെ സി ലേഖക്ക് ഒപ്പം ം ജിംനേഷ്യത്തിൽ  എത്തിയ മക്കള്‍ ഫിറ്റ്നസ് ഉപകരണങ്ങള്‍ പരീക്ഷിച്ചത് കൗതുകമായി. കായികതാരങ്ങളുടെ ശരീരിക ക്ഷമതക്ക് ഒപ്പം പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് ജിംനേഷ്യം സ്ഥാപിച്ചതെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു

രാവിലെ ആറു മുതൽ ഒൻപത് വരെയും വൈകിട്ട് അഞ്ചു മുതൽ ഒൻപതു വരെയുമാണ് ജിംനേഷ്യം പ്രവർത്തിക്കുക. വിദഗ്ധരായ ട്രെയിനേഴ്സിൻെ സേവനം ഇവിടെ ലഭ്യമാണ്. 62 ലക്ഷം രൂപ മുടക്കിയാണ് ഫിറ്റനസ് ഉപകരങ്ങൾ വാങ്ങിയിരിക്കുന്നത്.ഇതു കൂടാതെ എട്ടു ജിംനേഷ്യങ്ങള്‍ കൂടി സ്ഥാപിക്കാനാണ് കായികവകുപ്പ് ലക്ഷ്യമിടുന്നത്