മാനാഞ്ചിറയുടെ പ്രകൃതി ഭംഗിയിൽ സൗജന്യമായി ഒരു ജിം; ആവേശത്തിൽ 'ജിമ്മന്മാർ'

ജിമ്മില്‍ പോകാന്‍ കോഴിക്കോട്ടുകാര്‍ക്ക് ഇനി പണം മുടക്കണ്ട. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഒരുക്കുന്ന ഓപ്പണ്‍ ജിം ആളുകള്‍ക്ക് സൗജന്യമായി ഉപയോഗിക്കാം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ അടുത്ത മാസം ഉദ്ഘാടനം ചെയ്യാനാണ് അധികൃതരുടെ ആലോചന. 

മാനാഞ്ചിറയുടെ പ്രകൃതി ഭംഗി നുണഞ്ഞ് ഇനി ആരോഗ്യം നന്നാക്കാം. അതും സൗജന്യമായി. 17 ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിച്ചത്. കവറ് പോലും മാറ്റിയിട്ടില്ല പലതിന്‍റെയും. കോവിഡില്‍ ഉദ്ഘാടനം നീണ്ടതോടെ ചില ഉപകരണങ്ങള്‍ ചാക്കിട്ടുമൂടേണ്ടി വന്നു. ഷോള്‍ഡര്‍ ബില്‍ഡര്‍, എയര്‍വാക്കര്‍, ഹാന്‍ഡ് പുള്ളര്‍, ഹിപ്പ് ഷേപ്പര്‍ എന്നിവയടക്കമുള്ള ഉപകരണങ്ങള്‍ റെഡി. 15 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. 

വെറുതെയങ്ങ് പരിശീലിക്കുകയല്ല. കാര്യങ്ങളെല്ലാം പറഞ്ഞ് തരാന്‍ ഒരു പരിശീലകനും ഉണ്ടാകും. രാവിലെയും വൈകിട്ടും മാത്രമാകും പരിശീലകന്‍റെ സേവനം.