അര്‍ബുദത്തിനെതിരെ ബോധവല്‍ക്കരണവുമായി പട്ടംപറത്തല്‍ മല്‍സരം

അര്‍ബുദത്തിനെതിരെ ബോധവല്‍ക്കരണവുമായി കോഴിക്കോട് കടപ്പുറത്ത് പട്ടംപറത്തല്‍ മല്‍സരം. എം.വി.ആര്‍. ക്യാന്‍സര്‍ സെന്‍ററും പ്രതീക്ഷയും സംയുക്തമായാണ് ലോക അര്‍ബുദ ദിനത്തോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചത്.   

ചിത്രം വരച്ച് ഭംഗിയാക്കിയ ശേഷമാണ് പട്ടം  പറത്തി വിടുക. ആത്മവിശ്വാസത്തോടെ നേരിട്ടാല്‍ ക്യാന്‍സറു പോലുള്ള രോഗങ്ങളെ നിഷ്പ്രയാസം പടിക്കു പുറത്ത് നിര്‍ത്താമെന്ന് പ്രഖ്യാപിച്ച്. കുട്ടികളുടെ  കുഞ്ഞുപട്ടം മാത്രമല്ല പടുകൂറ്റന്‍ പട്ടങ്ങളുമുണ്ട് ഇക്കൂട്ടത്തില്‍.

കുതിരയുടേയും പുലിയുടേയും രൂപത്തില്‍ വരെ പട്ടങ്ങള്‍. ആവേശത്തില്‍ കുരുന്നുകളും. ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി ബീച്ചില്‍ മണല്‍ ശില്‍പ്പവുമൊരുക്കിയിട്ടുണ്ട്.