വീട് എന്ന സ്വപ്നത്തിന് കൈത്താങ്ങ്; മാതൃകയായി യുവാക്കൾ

വീടുപണിയാന്‍ പണമില്ലാത്തവര്‍ക്ക് സൗജന്യമായി വീടിന്റെ തറ നിര്‍മിച്ച നല്‍കുകയാണ് മലപ്പുറം കല്‍പകഞ്ചേരിയിലെ ഒരു കൂട്ടം യുവാക്കള്‍. മേലങ്ങാടി  മെ‍ജസ്റ്റിക് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് അംഗങ്ങളുടേതാണ് നല്ല മാതൃക

സ്വന്തമായൊരു വീട്.ആ സ്വപ്നം പൂവണിയാന്‍ ചെറിയൊരു കൈതാങ്ങാവുകയാണ് കല്‍പകഞ്ചേരിയിലെ ഈ യുവാക്കള്‍. മേലങ്ങാടി  മെ‍ജസ്റ്റിക് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികളും കല്‍പ്പണിക്കാരും മറ്റ് ജോലികളില്‍ ഏര്‍പ്പെടുന്നവരും ഉള്‍പ്പടെ അന്‍പതോളം അംഗങ്ങളാണ് വീടിന്റെ തറ നിര്‍മിച്ചു നല്‍കുന്നത്.ഒരു ദിവസമാണ് അവര്‍ ഇതിനായി മാറ്റിവക്കുന്നത്

ഇവര്‍ പടുത്തുയര്‍ത്തിയ തറകളില്‍ മിക്കതും വീടായിക്കഴിഞ്ഞു.ഇതിനകം 36 തറകളാണ് നിര്‍മിച്ചു നല്‍കിയത്. നിര്‍ധനരായ വീടുകളിലെ കല്യാണത്തിന് ഭക്ഷണ സഹായം, ചികില്‍സാ സഹായം എന്നിങ്ങനെ കാരുണ്യത്തിന്റെ നല്ലമാതൃകകള്‍ ഇവര്‍ കാഴ്ചവെക്കുന്നുണ്ട്.