ഋതുഭേദങ്ങളെ അഭ്രപാളിയിലാക്കിയ ചലച്ചിത്രകാരന് വികാരവായ്പോടെ വിട

അന്തരിച്ച പ്രശസ്ത സംവിധായകനും കെ.എസ്.എഫ്.ഡി.സി ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന് കേരളം വിടനല്‍കി. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 

ഋതുഭേദങ്ങളെ അഭ്രപാളിയിലാക്കിയ വിഖ്യാത ചലച്ചിത്രകാരനെ വികാരവായ്പോടെയാണ് േകരളം യാത്രയാക്കിയത്. സ്വന്തം ചിത്രമായ ദൈവത്തിന്റെ വികൃതികള്‍ക്കുവേണ്ടി വി.മധുസൂദനന്‍നായര്‍ രചിച്ച വരികളുടെ പശ്ചാത്തലത്തിലായിരുന്നു സംസ്കാരച്ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാരിനു വേണ്ടി തോക്കുതാഴ്ത്തി പൊലീസിന്റെ ആദരവ്

പഠിക്കുകയും രാഷ്ട്രീയത്തില്‍ ആദ്യാക്ഷരം കുറിക്കുകയും ചെയ്ത യൂണിവേഴ്സിറ്റി കോളജില്‍ രാവിലെ പത്തു മുതലും തട്ടകമായ കലാഭവന്‍ തിയേറ്ററില്‍ പതിനൊന്നുമുതലും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സിനിമാപ്രവര്‍ത്തകര്‍,കലാസാഹിത്യ രംഗത്തെ പ്രമുഖരെല്ലാം പ്രിയപ്പെട്ട കലാകാരനെ ഒരുനോക്കുകാണാന്‍ എത്തിയിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു ലെനില്‍ രാജേന്ദ്രന്‍റെ അന്ത്യം.