ചരിത്രം കുറിച്ച് അഗസ്ത്യാർ മലയിലും സ്ത്രീ പ്രവേശം

ചരിത്രം കുറിച്ച് അഗസ്ത്യാർ മലയിലും സ്ത്രീ പ്രവേശം. ആദിവാസി ഗോത്ര സഭ നേരിയ പ്രതിഷേധം ഉയർത്തിയെങ്കിലും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയടങ്ങിയ ആദ്യ സംഘം മലയിലേക്ക് പുറപ്പെട്ടു. മലയിലെ പൂജയ്ക്കും ഇത്തവണ വനംവകുപ്പ് നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. അഗസ്ത്യാ മലയുടെ ചരിത്രത്തിലേക്കുള്ള യാത്രക്ക് തുടക്കം.

വിശ്വാസത്തിന്റെയും പ്രായോഗികതയുടെയും പേരിലുള്ള സ്ത്രീ വിലക്കിനെ ൈഹക്കോടതി റദാക്കിയ ശേഷമുള്ള ആദ്യ സീസണിലെ ആദ്യ സംഘത്തിൽ തന്നെ ആദ്യ വനിത മലയിലേക്ക്. പ്രതിരോധ വകുപ്പ് തിരുവനന്തപുരം വക്താവ് ധന്യാ സനലാണ് ചരിത്രത്തിലേക്ക് നടക്കുന്നത്.

അഗസ്ത്യാമുനിയെ പൂജിക്കുന്ന മലയിൽ സ്ത്രീ പ്രവേശം ആചാരലംഘനമെന്ന ആരോപിച്ച് ആദിവാസി ഗോത്ര സഭ പ്രതിഷേധം ഉയർത്തിയെങ്കിലും ശാന്തമായിരുന്നു.

പ്രതിദിനം നൂറ് പേരെന്ന നിലയിൽ 47 ദിവസം നീളുന്ന സീസണിൽ 4700 പേർ ബുക്ക് ചെയ്തിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം ആരെയും പൂജക്ക് അനുവാദമില്ല. 23 കിലേ മീറ്റർ നീളുന്ന യാത്ര പൂർത്തിയാകാൻ മൂന്ന് ദിവസമെടുക്കും. വരും ദിവസങ്ങകിൽ നൂറ് സ്ത്രീകൾ എത്തും.