അക്രമങ്ങൾക്ക് പിന്നിൽ സംഘപരിവാറെന്ന് സർക്കാർ; റിപ്പോർട്ട് നൽകി

സംസ്ഥാനത്ത് അക്രമപരമ്പര സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ആസൂത്രിതമായ ശ്രമം നടത്തുന്നുവെന്ന് സര്‍ക്കാര്‍. ശബരിമലയിലെ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കുശേഷം ഉണ്ടായ ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് ഗവര്‍ണര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദമായി പറഞ്ഞിരിക്കുന്നത്. വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കാനുള്ള ഗൂഢാലോചനയും നടന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ നേരിട്ട് കണ്ട്, സംസ്ഥാനത്തെ ക്രമസമാധാനിലയെ ക്കുറിച്ച് ചര്‍ച്ചചെയ്തതിന് തൊട്ട് പിന്നാലെയാണ് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. സുപ്രീംകോടതി ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചതുമുതല്‍ ആസൂത്രിതമായ അക്രമ പരമ്പരകളാണ് സംഘപരിവാര്‍ സൃഷ്ടിച്ചത്. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങള ില്‍ അതിക്രമങ്ങള്‍ ഉണ്ടായി. ഭക്തരായ സ്ത്രീകള്‍ക്കുനേരെയും ആക്രമണമുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും  നേരെയുണ്ടായ ആക്രമണങ്ങളും അപവാദപ്രചാരണങ്ങളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. സംസ്ഥാനത്ത് ഹര്‍ത്താലുകളുടെ പരമ്പരയാണ് ഉണ്ടായത്. ഇതില്‍ പൊതു സ്വകാര്യ സ്വത്തുക്കള്‍ക്ക് വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പതിനായിരത്തി ഇരുത്തിനാല് പ്രതികളെ തിരിച്ചറിഞ്ഞതില്‍ ഒന്‍പതിനായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി മൂന്നുപേര്‍ സംഘപരിവാര്‍ സംഘടനകളില്‍ പെടുന്നവരാണ്. 1137 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനുവരി 22ന് ശബരിമല സംബന്ധിച്ച വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുമെന്ന് വ്യക്തമാക്കിയതോടെ യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ല എന്ന് കോടതി തന്നെ പറഞ്ഞിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് ധാരാളം സ്ത്രീകള്‍ ദര്‍ശനത്തിനായി മുന്നോട്ടെത്തിയത്.

സംസ്ഥാനത്താകമാനം ഉണ്ടായ അക്രമപരമ്പരകളില്‍ തിരിച്ചറിഞ്ഞ പ്രതികളില്‍ ബഹുഭൂരിപക്ഷവും സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കാന്‍ ഗൂഢാലോചന നടന്നു. സാമൂഹിക മാധ്യമങ്ങളില്‍ക്കൂടി പ്രചരിച്ച ചിത്രങ്ങളും വീഡിയോകളും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്്ട്. ഇൗൗമാസം മൂന്നാംതീയതി ഉണ്ടായ ഹര്‍ത്താലി‍ല്‍ മാത്രം 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു