പ്രമേഹബാധിതരായകുട്ടികൾക്ക് സഹായവുമായി ഡയബറ്റിസ് വെൽഫെയർ സൊസൈറ്റി

പ്രമേഹബാധിതരായ കുട്ടികൾക്ക് സഹായവും പിന്തുണയുമായി ടൈപ്പ് വൺ ഡയബറ്റിസ് വെൽഫെയർ സൊസൈറ്റി. പ്രമേഹബാധിതരായ കുട്ടികൾക്ക് മികച്ച ചികിൽസ ഉറപ്പാക്കുകയും ബോധവൽക്കരണം നൽകുകയുമാണ് സംഘടനയുടെ ലക്ഷ്യം.

പ്രമേഹബാധിതരായ എല്ലാ കുട്ടികളെയും ഒന്നിപ്പിക്കാനും അവർക്ക് മികച്ച ചികിൽസ ഉറപ്പാക്കുകയുമാണ് ടൈപ്പ് വൺ ഡയബറ്റിക്സ് വെൽഫെയർ സൊസൈറ്റിയുടെ മുഖ്യലക്ഷ്യം. സാന്പത്തിക ബുദ്ധിമുട്ടുകൾ മൂലം ചികിൽസ മുടങ്ങുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകും. ഒപ്പം കൂട്ടായ പ്രവർത്തനങ്ങളിലൂടെ സർക്കാരിൽ നിന്ന് ആനൂകൂല്യങ്ങൾ നേടിയെടുക്കാനും സംഘടന രംഗത്തുണ്ടാകും.

 കേശവദേവ് വെൽഫെയർ സൊസൈറ്റിയുമായി സഹകരിച്ച് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ ക്യാംപുകളും സംഘടിപ്പിക്കുന്നു. മധുരനക്ഷ്ത്രങ്ങളെന്ന പേരിൽ കൊച്ചിയിൽ നടന്ന ക്യാംപിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 

കേരളത്തിൽ മാത്രം ടൈപ്പ് വൺ പ്രമേഹബാധിതരായ അയ്യായിരത്തോളം കുട്ടികളുള്ളതായാണ് കണക്കാക്കുന്നത്. ഇവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ പുതിയ സംഘടനയ്ക്കാകുമെന്നാണ് പ്രതീക്ഷ. 

MORE IN KERALA