രക്ഷിതാക്കൾക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച മകള്‍ ബസിനടിയില്‍പ്പെട്ടു മരിച്ചു

മാതാപിതാക്കൾക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച മകള്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിനടിയില്‍പ്പെട്ടു മരിച്ചു. തകഴി തെന്നടി അഞ്ചില്‍ രഞ്ജിത്തിന്റെ മകള്‍ ആരാധ്യയാണ്(6) മരിച്ചത്. രഞ്ജിത്ത്(37) ഭാര്യ രാജശ്രീ(36) ഇളയ മകന്‍ ആര്യന്‍(4) എന്നിവരെ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍‌ പ്രവേശിപ്പിച്ചു.

ദേശീയപാതയില്‍ പുന്നപ്ര ചന്തയ്ക്കു മായിരുന്നു അപകടം. രാജശ്രീയുടെ വലതു കാലിന് ഒടിവുണ്ട്. ആലപ്പുഴ നിന്നു തകഴിയിലേക്കു പോയ ഇവരുടെ ബൈക്കില്‍ ആലപ്പുഴ- തെങ്കാശി ബസിടിക്കുകയായിരുന്നു. ആരാധ്യ ബസിനടിയിലേക്കും മറ്റുള്ളവര്‍ പാതയുടെ വശങ്ങളിലേക്കും വീണു. ബസിന്റെ പിന്‍ചക്രം കുഞ്ഞിന്റെ ദേഹത്തു കൂടി കയറിയിറങ്ങി. നിര്‍ത്താതെ പോയ ബസ് പുന്നപ്ര പൊലീസ് പിടികൂടി. തകഴി തെന്നടി കാര്‍മല്‍ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആരാധ്യ.