നിയന്ത്രണങ്ങളിലെ ആശങ്ക; അഞ്ചാം ദിനവും തിരക്കൊഴിഞ്ഞ് സന്നിധാനം

 സംഘർഷഭീതിയും പൊലീസ് നിയന്ത്രണങ്ങളിലെ ആശങ്കയും മൂലം തീർത്ഥാടകർ പിൻമാറുന്നതോടെ അഞ്ചാം ദിനവും തിരക്കൊഴിഞ്ഞ് സന്നിധാനം. ഓൺലൈൻ ബുക്ക് ചെയ്തവർ കൂട്ടത്തോടെ പിൻമാറുന്നു. എന്നാൽ നിയന്ത്രണങ്ങളിൽ ഭാഗീകമായി ഇളവ് വന്നതോടെ സംഘർഷാവസ്ഥ കുറയുമെന്നാണ് പ്രതീക്ഷ. 

തീർത്ഥാടകരില്ലാതെ പതിനെട്ടാം പടി ഒഴിഞ്ഞ് കിടക്കുകയാണ് പലപ്പോഴും. എവിടെയും വരി നിൽക്കാതെയാണ് ദർശനം നേടുന്നത്.  ഓൺലൈൻ ബുക്ക് ചെയ്തതിൽ രണ്ട് ദിവസത്തിനിടെ 12000 പേർ തീർത്ഥാടനം മാറ്റിവച്ചു. സന്നിധാനത്തെ സംഘർഷങ്ങളിലും പൊലീസ് നിയന്ത്രണങ്ങളിലുമുള്ള ആശങ്കയാണ് കാരണം.

എന്നാൽ സന്നിധാനത്തെത്തുന്നതോടെ ആശങ്ക മാറി തൃപ്തി രേഖപ്പെടുത്തുന്നവരുമുണ്ട്. വലിയ നടപ്പന്തൽ വിശ്രമിക്കാൻ അനുവ ഭിച്ചെങ്കിലും താമസിക്കാൻ അനുമതിയില്ല.  വാവര് സ്വാമി നടക്ക് മുന്നിലെ നിയന്ത്രണവും ബാരിക്കേഡും മാറ്റിയാടില്ല. മഹാ കാണിക്കയിടാനും സാധിക്കുന്നില്ല.