വൃക്കകൾ തകരാറിലായ വീട്ടമ്മ നല്ല മനസ്സുകളുടെ സഹായം തേടുന്നു

ഇരു വൃക്കകളും തകാരറിലായ വീട്ടമ്മ ചികില്‍സാ സഹായം തേടുന്നു. കണ്ണൂര്‍ കാങ്കോൽ സ്വദേശിനി ലത സന്തോഷിനാണ് അടിയന്തരമായി വൃക്ക മാറ്റിവയ്ക്കേണ്ടത്.

ഓട്ടോയോടിച്ച് കുടുംബം പോറ്റുന്ന സന്തോഷിന് ജീവിത സഖിയുടെ അസുഖം മാറ്റിയെടുക്കണമെങ്കില്‍ മറ്റ് മാര്‍ഗങ്ങളില്ല. ആരെങ്കിലും സഹായിച്ചാല്‍ വൃക്ക മാറ്റിവച്ച് സാധാരണ ജീവിതത്തിലേക്ക് ലതയ്ക്ക് മടങ്ങിവരാം. പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് ഡയാലിസിസ് നടത്തിയാണ് ഓരോ ദിവസവും മുന്നോട്ട് നീക്കുന്നത്. മാസം പന്ത്രണ്ടായിരം രൂപ ചികില്‍സയ്ക്ക്മാത്രം ചിലവാകും. അനുയോജ്യമായ വൃക്ക കണ്ടെത്തി മാറ്റിവയ്ക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണം.

അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്ന് ‍ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചെങ്കിലും ആവശ്യമായ തുക ഇതുവരെ ലഭിച്ചില്ല. ലതയെ സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇപ്പോള്‍ കാണുന്ന അക്കൗണ്ട് നമ്പറിലേക്ക് പണമയക്കാം. ചെറിയ തുകയാണെങ്കിലും അത് വലിയ ഉപകാരമായിരിക്കും.  (show account details)

ലത സന്തോഷ്

ഇന്ത്യൻ ഓവർസീസ് ബാങ്ക് A/C 048601000014709. 

തൃക്കരിപ്പൂര്‍ ബ്രാഞ്ച് 

IFSC :IOBA0000486

മൊബൈല്‍ നമ്പര്‍– 9961900391