പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്ന കുടുംബങ്ങള്‍ വാടകവീടുകളില്‍തന്നെ

പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്ന കുടുംബങ്ങള്‍ ഇന്നും വാടകവീടുകളില്‍തന്നെ. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവിതരണം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നീണ്ടുപോകുന്നതിനാല്‍ സാമ്പത്തികമായും കുടുംബങ്ങള്‍ പ്രതിസന്ധിയിലായി.

ഈ ദൃശ്യം ആരും മറക്കില്ല. കണ്ണൂര്‍ കരിക്കോട്ടക്കരി ഒറ്റപനാല്‍ മോഹനന്റെയും സഹോദരന്‍ രവിയുടെയും വീടുകള്‍. ഇനി ഈ ദൃശ്യങ്ങള്‍ കൂടി കാണണം. (ക്യാമറയിലെടുത്ത വിഷ്വല്‍സ്) ഒരു കല്ലുപോലും ഇതുവരെ ഇവിടുന്ന് എടുത്ത് മാറ്റാന്‍ സാധിച്ചിട്ടില്ല. ഒടുതുണിയുമായി രക്ഷപ്പെട്ട എട്ടംഗ കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്. വീട് പൂര്‍ണമായും തകര്‍ന്നതിനാല്‍ നാല് ലക്ഷവും വീട് വയ്ക്കാന്‍ ഭൂമി ഇല്ലാത്തതിനാല്‍ ആറുലക്ഷവും ഒള്‍പ്പടെ പത്ത് ലക്ഷം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ കണക്കെടുപ്പും നടപടിക്രമങ്ങളും പൂര്‍ത്തിയാകാത്തതിനാല്‍ അടിയന്തര ധനസഹായമായ പതിനായിരം രൂപമാത്രമാണ് ലഭിച്ചത്. 

27 കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും കണ്ണൂര്‍ ജില്ലയില്‍മാത്രം നല്‍കണം. 95 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ പണവും നല്‍കേണ്ടതുണ്ട്.