തലച്ചോറില്‍ ബാധിച്ച അര്‍ബുദത്തെ തോല്പിക്കാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും കൊട്ടാരക്കര സ്വദേശിയായ ബാബുവിന് കഴിയും. പക്ഷെ സുമനസുകളുടെ സഹായം വേണമെന്ന് മാത്രം. ചികിൽസയ്ക്കാന് പണമില്ലെന്ന് മാത്രമല്ല കിടക്കാന്‍ ഒരിടം പോലുമില്ലാത്ത അവസ്ഥയിലാണ് ബാബുവും കുടുംബവുമിപ്പോള്‍.
മരം വെട്ട് തൊഴിലാളിയായിരുന്ന ബാബുവിന് അഞ്ചു വര്‍ഷം മുന്‍പാണ് തലച്ചോറില്‍ അര്‍ബുദം ബാധിച്ചത്. ഇതോടെ നിതൃവൃത്തിക്കുള്ള വഴി അടഞ്ഞു. കിടപ്പാടം പണയം വെച്ചും കടം വാങ്ങിയും വീട്ടുജോലിക്ക് പോയും ഭാര്യ നിര്‍മല കഴിയാവുന്നിടത്തോളം ഭര്‍ത്താവിനെ ചികില്‍സിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമായതോടെ നിര്‍മലയ്ക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഇതോടെ ആഹാരത്തിനും മരുന്നിനും പണമില്ലാത്ത അവസ്ഥയായി. ഇവര്‍ താമസിക്കുന്ന ഷെഡാകട്ടെ ഏത് നിമിഷവും തകര്‍ന്നു വീഴും
കരുണവറ്റാത്ത സുമനസുകളിലാണ് ഈ കുടുംബത്തിന്റെ ഇനിയുള്ള പ്രതീക്ഷ. നിര്‍മലയുടെ പേരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ചെങ്ങമനാട് ശാഖയിലെ അക്കൗണ്ടിലേക്ക് ആര്‍ക്കും സഹായം എത്തിക്കാം.
NAME: നിര്‍മല
BANK: INDIAN OVERSEAS BANK
BRANCH: ചെങ്ങമനാട്
AC NO. 115501000005328
IFSC CODE. IOBA 0001155