ഇവിടെ നീലക്കുറിഞ്ഞി മാത്രമല്ല, കൺകുളിർക്കുന്ന സൂര്യോദയവും കാണാം: വിഡിയോ

പ്രളയവും ടൂറിസം നിരോധനവും കഴിഞ്ഞെങ്കിലും നീലക്കുറിഞ്ഞികാണാന്‍ കൊളുക്കുമലയിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.  സമുദ്ര നിരപ്പില്‍ എണ്ണായിരം അടി ഉയരത്തിലുള്ള കൊളുക്കുമലയുടെ നെറുകയിലെ സൂര്യോദയക്കാഴ്ച്ചയും അതിമനോഹരം

കൊളുക്കുമലയിലെത്താന്‍ സൂര്യനെല്ലിയില്‍ നിന്ന് 16 കിലോമീറ്റര്‍ ഒാഫ്റോഡ് യാത്ര. കൊളുക്കുമലയുടെ സൂര്യോദയം കാണാന്‍ രാവിലെ നാല്മണിയ്ക്ക് സൂര്യനെല്ലിയില്‍ നിന്ന് ജീപ്പില്‍ യാത്ര തുടങ്ങണം. തമിഴ്നാട് കേരള അതിര്‍ത്തിയിലാണ് വ്യൂപോയിന്റ്. ചിത്രച്ചാര്‍ത്ത്പോലെ ഈ ആകാശത്ത് വിസ്മയക്കാഴ്ച.

ഇവിടെനിന്ന് അങ്ങോട്ട് തമിഴ്നാടാണ്, കൊളുക്കുമലയിലെ നീലക്കുറിഞ്ഞി താഴ്‍വരയിലേയ്ക്ക് നീളുന്ന നാല് കിലോമീറ്റര്‍ യാത്ര.  കാലാവസ്ഥാ വ്യതിയാനം വസന്തത്തിന്റെ നിറവ് കുറച്ചെങ്കിലും ഇതൊരു കണ്ടിരിക്കേണ്ട കാഴ്ച്ചതന്നെ. മഞ്ഞ് മൂടൂന്ന മലനിരകളും തമിഴ്‌നാടിന്റെ വിദൂര ദൃശ്യവും കൊളുക്കുമലയില്‍ നിന്നുള്ള മനോഹര കാഴ്ചകളാണ്.