പി.പി.തങ്കച്ചനെ അന്ന് സിറിയയിലെ അംബാസഡറാക്കാന്‍ തീരുമാനിച്ചു; വെളിപ്പെടുത്തല്‍, വിഡിയോ

യുഡിഎഫ് കണ്‍വീനറായിരുന്ന പി.പി.തങ്കച്ചന് അധികാര സ്ഥാനങ്ങളോട് മമതയില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാക്ഷ്യപ്പെടുത്തല്‍. രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്തുണ്ടായ ഒരു സംഭവമാണ് ഇതിന് തെളിവായി ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ  തങ്കച്ചന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന ആവശ്യവുമായി താനും ഉമ്മന്‍ചാണ്ടിയും സോണിയഗാന്ധിയെന്ന സമീപിച്ചെന്നും സിറിയയിലെ അംബാസഡറായി തങ്കച്ചനെ നിയമിക്കാന്‍ സോണിയ തീരുമാനിക്കുകയും ചെയ്തെന്ന് രമേശ് വെളിപ്പെടുത്തി.

എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നെന്നും രമേശ് പറഞ്ഞു. മറ്റ്  ഏതൊരാളായിരുന്നെങ്കിലും കണ്ണുംപൂട്ടി ഏറ്റെടുക്കുമായിരുന്ന ഈ ചുമതല അധികാര പ്രമത്തതയില്ലാത്തതിനാലാണ് തങ്കച്ചന്‍ നിഷേധിച്ചതെന്നും തങ്കച്ചന്‍റെ ദീര്‍ഘകാല സഹപ്രവര്‍ത്തകനായ ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. വിഡിയോ കാണാം.