നാടിന് കരുത്തായി മലയാള മനോരമയുടെ മെഡിക്കൽ ക്യാംപ്

പ്രളയ ദുരിതങ്ങളെ അതിജീവിക്കുന്ന  നാടിന് കരുത്തായി മലയാള മനോരമയുടെ മെഡിക്കൽ ക്യാംപ്. കൂടെയുണ്ട് നാട് പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിൽ കുടിവെള്ള വിതരണവും തുടരുകയാണ്.

പ്രളയാനന്തരം രോഗം പിടിപെട്ടവർക്ക് ആശ്വാസമേകുകയാണ് കുട്ടനാട്ടിലെ ഓരോ മെഡിക്കൽ ക്യാംപുകളും. വിവിധ ആശുപത്രികളുമായി സഹകരിച്ച് മലയാള മനോരമ നടത്തി വരുന്ന ക്യാംപുകളിൽ നൂറുകണക്കിന് പേരാണ് പങ്കാളികളാകുന്നത്. ചമ്പക്കുളത്ത് നടന്ന ക്യാംപിൽ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടർമാർ പരിശോധന നടത്തി. ക്യാംപ് ആശ്വാസകരമായെന്ന് നാട്ടുകാർ.

ക്യാംപിനെത്തുന്നവർക്ക് സൗജന്യമായി മെഡിക്കൽ കിറ്റും വിതരണം ചെയ്യുന്നുണ്ട്. ആലപ്പുഴ ജില്ലയിൽ ഇതിനകം പന്ത്രണ്ട് ക്യാംപുകൾ പൂർത്തിയായി. സമാന്തരമായി കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിദിനം മുപ്പതിനായിരം ലിറ്റർ കുടിവെള്ളവും മലയാള മനോരമയുടെ നേതൃത്വത്തിൽ ദുരിതബാധിതർക്ക് എത്തിക്കുന്നുണ്ട്.