ആഘോഷങ്ങളില്ലാതെ സ്്കൂള്‍കലോല്‍സവം നടത്തുന്നകാര്യം പരിഗണിക്കുമെന്ന് ഇ.പി.ജയരാജന്‍

ആഘോഷപരിപാടികള്‍ വേണ്ടെന്നുള്ള സര്‍ക്കാര്‍ ഉത്തരവില്‍മാറ്റമില്ലെന്നും ആഘോഷങ്ങളില്ലാതെ സ്്കൂള്‍കലോല്‍സവം നടത്തുന്നകാര്യം പരിഗണിക്കുമെന്നും മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.  അതേസമയം കലോല്‍സവം സംബന്ധിച്ച സര്‍ക്കാര്‍തീരുമാനം നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. മന്ത്രിമാര്‍ വിദേശത്തുപോകുന്ന കാശ്പോലും കലോല്‍സവം നടത്താന്‍ ചെലവാകില്ലെന്നായിരുന്നു കെ.മുരളീധരന്റെ വിമര്‍ശനം. 

 ആഘോഷ പരിപാടികളെല്ലാം  വേണ്ടെന്നുവെക്കാനുള്ള തീരുമാനത്തില്‍ ആശയക്കുഴപ്പമില്ലെന്നും ഇത്് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ ഒരുമാറ്റവും വരുത്തില്ലെന്നും മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.  സ്്കൂള്‍കലോല്‍സവം ആഘോഷമില്ലാതെ നടത്താനാവുമോ എന്ന് പരിശോധിക്കും. 

അതേസമയം കലോല്‍സവം നടത്തുമോ ഇല്ലയോ എന്ന് വ്യക്തയില്ലാത്തതായിരുന്നു പൊതുവിദ്യാഭ്യാസമന്ത്രിയുടെ മറുപടി. ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച് എന്ത് തീരുമാനമെടുക്കുമെന്നുംപോലും പറയാന്‍ മന്ത്രി തയ്യാറായില്ല.

ആഘോഷപരിപാടിയല്ലാത്തതിനാല്‍ കേരളാട്രാവല്‍മാര്‍ട്ട് മുടക്കമില്ലാതെ നടത്തുമെന്ന് ടൂറിസം മന്ത്രി അറിയിച്ചു. യുവജനോത്സവങ്ങള്‍  മാറ്റിവയ്ക്കാന്‍ പാടില്ലെന്നും മന്ത്രിമാര്‍ വിദേശത്ത് പോകുന്ന ചെലവുപോലും   യുവജനോത്സവം നടത്താനാകില്ലെന്നുമായിരുന്നു കെ.മുരളീധരന്റെ അഭിപ്രായം.