കുട്ടനാട്ടില്‍ ഭക്ഷ്യധാന്യ വിതരണം മുടങ്ങില്ലെന്ന് പി.തിലോത്തമന്‍

കുട്ടനാട്ടെ ദുരിതബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യധാന്യ വിതരണം മുടങ്ങാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പി.തിലോത്തമന്‍. ബോട്ടുകിട്ടുന്നില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ബോട്ടെടുത്ത് ദുരിത ക്യാംപുകളില്‍ ധാന്യങ്ങളെത്തിക്കണമെന്ന് സപ്ലൈകോ ഉദ്യോഗസ്ഥരോട്  നിര്‍ദേശിച്ചിട്ടുണ്ട്. റവന്യുവകുപ്പ് ആവശ്യപ്പെടുന്ന അത്രയും സാധനങ്ങള്‍ നല്‍കുമെന്നും ധാന്യം കിട്ടാന്‍ റേഷന്‍കാര്‍ഡ് ആവശ്യമില്ലെന്നും തിലോത്തമന്‍ പറഞ്ഞു. കൈനകരിയില്‍ റേഷന്‍ധാന്യങ്ങള്‍ കിട്ടാത്ത വിവരം മനോരമ ന്യൂസ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.