വരൾച്ചയുടെ ആക്കം കൂട്ടുന്ന ഭുമി നികത്തൽ

കോടതി വിധി സമ്പാദിച്ച് ഡേറ്റാ ബാങ്കിലുള്ള ഭൂമി വ്യാപകമായി നികത്തുന്നത് വരള്‍ച്ചയുടെ ആക്കം കൂട്ടുന്നു. പുഴയോട് ചേര്‍ന്ന ഭാഗങ്ങള്‍ വന്‍തോതില്‍ മണ്ണിട്ട് നികത്തുന്നത് ജലസ്രേതസുകള്‍ വറ്റാന്‍ കാരണമാകുന്നു.  ഭൂമി തരംമാറ്റിയെടുക്കുന്ന സംഘങ്ങളുണ്ടാക്കുന്ന പാരിസ്ഥിതിക ഭീഷണി ചെറുതല്ല. 

മൂടാടി പഞ്ചായത്തിലെ  പുറക്കാട് തച്ചംകുന്നില്‍  അകലാപുഴയ്ക്ക് നടുവിലെ പാമ്പന്‍ തുരുത്ത് ഒറ്റനോട്ടത്തില്തന്നെ തണ്ണീര്‍ത്തടമാണെന്ന് ആരും പറയും. എന്നാല്‍ ഈ മനോഹാരിതയില്‍ റിസോര്‍ട് മാഫിയ കണ്ണുവച്ചതോടെ സ്ഥിതി മാറി. പുഴയിലെ ചെളി കുത്തിയെടുത്ത് തണ്ണീര്‍ത്തങ്ങള്‍ നികത്തി. അതോടെ പരിസരത്തെ  ജലസ്രോതസുകള്‍ വറ്റി. പത്തുമീറ്റര്‍ മാറിയുണ്ടായിരുന്ന കുളംപോലും ഇല്ലാതായി

അവധിദിവസങ്ങളെ മറപിടിച്ചുനടത്തുന്ന നികത്തല്‍ ശ്രദ്ധയില്‍പ്പെട്ടാലും സ്റ്റോപ് മെമ്മോ നല്‍കുകയെന്ന കടമയിലൊതുങ്ങും റവന്യു ഉദ്യോഗസ്ഥരുടെ ഇടപെടല്‍. ഭൂമി നികത്തിക്കഴിഞ്ഞാല്, അടുത്ത നടപടി ഇതു കാണിച്ച് കോടതിയെ സമീപിക്കലാണ്. അനുകൂലവിധി നേടി ഭൂമി തരംമാറ്റും. പിന്നെ റിസോര്ട്ടുമായി മുന്നോട്ട്.