ക്വാറം തികയാതെ പിരിഞ്ഞ മന്ത്രിസഭാ യോഗം ഇന്ന് ചേരും

പതിനേഴ് ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മന്ത്രിസഭ ഇന്ന് യോഗം ചേരും . വെള്ളിയാഴ്ച ഇതേ ആവശ്യത്തിനായി പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നെങ്കിലും ക്വോറം തികയാത്തതിനാല്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.  

 സംസ്ഥാന  ചരിത്രത്തില്‍ അപൂര്‍വമായ സംഭവത്തില്‍ പ്രതിപക്ഷം രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് മറ്റ് പരിപാടികളില്‍ പങ്കെടുക്കാന്‍ പോയതെന്നും  ക്വാറം തികയാത്തത് ഖേദകരമായിപ്പോയെന്നുമുള്ള പ്രസ്താവനയാണ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നടത്തിയത്.