യുവ മാസ്റ്റർമൈൻഡ് പുരസ്കാരം ജ്യോതി എന്‍ജിനീയറിങ് കോളജിന്

മലയാള മനോരമ യുവ മാസ്റ്റർമൈൻഡ് പുരസ്കാരം തൃശൂർ ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് കോളജിന്. സ്കൂൾ തലത്തിൽ തിരുവനന്തപുരം മേരിനിലയം സീനിയർ സെക്കൻഡറി സ്കൂൾ വിജയികളായി. ഐ.ടി മേഖലയിലെ കഴിവുകള്‍ രാജ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് പുരസ്ക്കാരം സമ്മാനിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 

ഡോട്ട് മാട്രിക്സ് ഉപയോഗിച്ച് ചിലവ് കുറഞ്ഞ ബ്രയിലി പ്രിൻറർ അവതരിപ്പിച്ചതാണ് കോളജ് വിഭാഗത്തിൽ തൃശൂർ ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് കോളജിനെ ജേതാക്കളായത്. ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് സമ്മാനം.

ശുചിമുറികളിൽ അത് ഉപയോഗിക്കുന്നവരുടെ ഭാരം അനുസരിച്ച് പ്രവർത്തിക്കുന്ന ഫ്ലഷ് കണ്ടുപിടിച്ചതിനാണ് തിരുവനന്തപുരം മേരിനിലയം സീനിയർ സെക്കൻഡറി സ്കൂൾ ആ വിഭാഗത്തിൽ ഒന്നാമതെത്തിയത്. കോളജ് വിഭാഗത്തിൽ കുറ്റിപുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളജ് , തൃശൂർ സെൻ് മേരീസ് കോളജ് എന്നിവർ രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു. സ്കൂൾ വിഭാഗത്തിൽ പയ്യന്നൂർ കേന്ദ്രീയ വിദ്യാലയം , പത്തനംതിട്ട മേരിമാതാ പബ്ലിക് സ്കൂൾ എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. എന്റെ ജീവിതം കൊണ്ട് ലോകത്തിൽ മാറ്റം വരുത്തണമെന്ന് ഓരോരുത്തരും ചിന്തിക്കുമ്പോഴാണ് രാജ്യം വലുതാകുന്നതെന്ന് പുരസ്ക്കാരം സമ്മാനിച്ച കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. 

ഉദ്ഘാടനം പ്രസംഗത്തിന് പിന്നലെ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് അൽഫോൺസ് കണ്ണന്താനം അവരുടെ ഇടയിലേക്ക് വന്നു. ടെക്നോപാർക്ക് സ്ഥാപക മേധാവി ജി വിജയരാഘവൻ, മലയാള മനോരമ ഡപ്യൂട്ടി എഡിറ്റർ ജയന്ത് മാമൻ മാത്യു , കാഞ്ഞിരപ്പള്ളി അമൽജോതി കോളജ് പ്രിൻസിപ്പൽ ഡോ. Z. V. ളാക്കപറമ്പിൽ , ഐ ബി എസ് മേധാവി വി കെ മാത്യൂസ് എന്നിവർ ഗ്രാൻ് ഫിനാലെയിൽ പങ്കെടുത്തു. സാപ് ലാറ്റിനമേരിക്കൻ മേധാവി ഡെന്നിസൺ ജോൺ വിദ്യാർഥികൾക്ക‌ വേണ്ടിയുള്ള സെമിനാർ നയിച്ചു.