പ്രശ്നപരിഹാര ശ്രമങ്ങൾ അസാധ്യമാക്കരുതെന്ന് ലത്തീൻ കത്തോലിക്ക സമുദായത്തോട് മുഖ്യമന്ത്രി

വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കി പ്രശ്നപരിഹാര ശ്രമങ്ങൾ അസാധ്യമാക്കരുതെന്ന് ലത്തീൻ കത്തോലിക്ക സമുദായത്തോട് മുഖ്യമന്ത്രി. പരസ്പരം കുറ്റപ്പെടുത്താനും ആർക്കെങ്കിലും മേലെ വിജയം സ്ഥാപിക്കാനുമുളള സന്ദർഭമല്ല ഇതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രശ്ന പരിഹാര ശ്രമങ്ങളിൽ എല്ലാവരുടെയും സഹകരണം ഉറപ്പാക്കാനുളള ഇടപെടൽ സഭാ നേതൃത്വത്തിൽ നിന്നുണ്ടാകണമെന്നും പിണറായി ആവശ്യപ്പെട്ടു. 

ഓഖി ചുഴലിക്കാറ്റിനെ പറ്റി മുന്നറിയിപ്പു നൽകുന്നതിലും രക്ഷാപ്രവർത്തനത്തിലും സർക്കാർ വീഴ്ചയുണ്ടെന്ന ആരോപണവുമായി ലത്തീൻ കത്തോലിക്കാ സമുദായം പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഒപ്പം നിൽക്കുന്നവരെ പ്രശ്ന പരിഹാര ശ്രമങ്ങളിലേക്ക് എത്തിക്കാനുളള ചുമതല സഭാ നേതൃത്വത്തിനാണെന്നും പിണറായി ഓർമിപ്പിച്ചു. 

ലത്തീൻ കത്തോലിക്ക സഭയിലെ പുരോഹിത ശ്രേഷ്ഠരടക്കമുളള സാന്നിധ്യത്തിലായിരുന്നു അൽമായ സംഘടനയായ സിഎസ്എസ് മഹാസംഗമത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ. 

......................