കേരളത്തില്‍ നന്ദിഗ്രാം സമരം ആവര്‍ത്തിക്കാൻ അനുവദിക്കില്ല: രമേശ് ചെന്നിത്തല

വേണ്ടിവന്നാൽ ഗെയ്്ല്‍ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വൈകിയാണെങ്കിലും സർക്കാർ ചർച്ചയ്ക്ക് തയ്യാറായത് നല്ലകാര്യമാണ്. കേരളത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ അനുവദിക്കില്ല. ജനകീയ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കേണ്ടതെന്നും രമേശ് ചെന്നിത്തല കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലാവലിൻ കേസിൽ സിബിഐ അപ്പീൽ പോകാത്തത് ബിജെപി- സിപിഎം രഹസ്യധാരണയുടെ ഭാഗമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അപ്പീൽ പോകുമെന്ന് സിബിഐ തന്നെയാണ് ഇതിന്്മുൻപ് പറഞ്ഞത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവലിൻ ഉദ്യോഗസ്ഥർ മത്രം നടത്തിയതല്ല. സിബിഐ അപ്പീൽ നൽകിയില്ലെങ്കിലും പിണറായി വിജയൻ കേസിൽനിന്ന് രക്ഷപ്പെടില്ലെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.