റോഡ് പണിക്കിടെ ടാര്‍ വീണു; വാതകപൈപ്പ് ലൈനില്‍ ചോര്‍ച്ച

കോഴിക്കോട് ബാലുശേരിയില്‍ വാതകപൈപ്പ് ലൈനില്‍ ചോര്‍ച്ച. വീടുകളിലേയ്ക്ക് ഗ്യാസ് എത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍–അദാനി ഗ്രൂപ്പിന്‍റെ പൈപ്പ് ലൈനില്‍ ആണ് ചോര്‍ച്ചയുണ്ടായത്. ഒരുമണിക്കൂറിനുള്ളില്‍ അധികൃതരെത്തി ചോര്‍ച്ച അടച്ചു. വാതക ചോര്‍ച്ചയില്‍ ആശങ്കയുണ്ടെന്ന് നാട്ടുകാരും ആശങ്ക വേണ്ടെന്ന് വാതകപൈപ്പ് ലൈന്‍ അധികൃതരും അറിയിച്ചു. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ ബാലുശേരി കരുമലയിലാണ് വാതകചോര്‍ച്ച ഉണ്ടായത്. റോഡ് പണിക്കുവേണ്ടി ഉരുക്കിയ ടാര്‍ വീണ് പൈപ്പ് ഉരുകുകയും വാതകം ചോരുകയുമായിരുന്നു. വാതകപൈപ്പ് ലൈന്‍ ഉദ്യോഗസ്ഥരെത്തി ഉടന്‍ ചോര്‍ച്ച അടച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് അഗ്നിശമനസേനയും പൊലിസും സ്ഥലത്തെത്തിയിരുന്നു. 

Gas pipeline leak in Kozhikode Balusery