ഫ്ലക്സുകളും ബാനറുകളും വിരളം; തിരഞ്ഞെടുപ്പ് ആരവം ഇല്ലാതെ ഹൈദരാബാദ്

ഹൈദരബാദ് നഗരം കണ്ടാൽ ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നുവെന് തോന്നില്ല.  ഫ്ലക്സുകളും ബാനറുകളും വിരളം. കഴിഞ്ഞ നാലു തവണയായി ഹൈദരാബാദിൽ നിന്ന് പാർലമെൻറിനെ പ്രതിനിധീകരിക്കുന്ന Al MIM പ്രസിഡൻ്റ് അസദുദീൻ ഒവെയ്സ് ഇക്കുറിയും മിന്നും ജയം നേടുമെന്ന് വോട്ടർമാർ ഉറപ്പിക്കുന്നു.   

മൂസി നദിയുടെ കിഴക്കേ കരയിലാണ് ചാർമിനാർ അഥവ നാലു തൂണുകൾ സ്ഥിതി ചെയ്യുന്നത്.1591 ൽ പണി കഴിപ്പിച്ച ഈ ചാർമിനാറിനെ ചുറ്റിപ്പറ്റിയാണ് ഹൈദരബാദിലെ പ്രാദേശിക കച്ചവടം പൊടിപൊടിക്കുന്നത്. ഇതു കാണുമ്പോൾ കൊച്ചി ബ്രോഡ് വേയും ചാലക്കമ്പോളവും ഓർമവരും. ചുട്ടുപൊള്ളുന്ന വെയിലിലും കടക്കാരും സന്ദർശകരും തിരഞ്ഞെടുപ്പ് ചുടും പങ്കുവയ്ക്കുന്നു. 

ഒവെയ്സിയുടെ ജന്മദിനമായ മേയ് 13നാണ് ഇക്കുറി വോട്ടെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്.

Hyderabad loksabha election 2024