തോളില്‍ കയ്യിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമം; പ്രവര്‍ത്തകനെ തല്ലി ഡി.കെ.ശിവകുമാര്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ തോളില്‍ കൈ വെച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തല്ലി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. കാറില്‍ നിന്ന് ഇറങ്ങി ഡികെ പ്രചാരണ വേദിയിലേക്ക് പോവുന്നതിന് ഇടയിലാണ് പ്രവര്‍ത്തകന്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്. ഇതില്‍ പ്രകോപിതനായി പ്രവര്‍ത്തകനെ തല്ലുന്ന കോണ്‍ഗ്രസ് നേതാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. 

ഹാവേരിയിലെ സവനൂരില്‍ ശനിയാഴ്ചയാണ് സംഭവം. കോണ്‍ഗ്രസിന്റെ മുന്‍സിപ്പല്‍ മെമ്പറായ അല്ലാവുദ്ദീന്‍ മണിയാര്‍ എന്നയാളെയാണ് ഡി.കെ.ശിവകുമാര്‍ അടിച്ചത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിന്നോട്ട് മാറ്റി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനോദ അസൂത്തിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് ശിവകുമാര്‍ ഹവേരിയിലെത്തിയത്. 

മെയ് ഏഴിനാണ് കര്‍ണാടകയിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്. 14 മണ്ഡലങ്ങളിലേക്കുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 26ന് കഴിഞ്ഞിരുന്നു. 28 ലോക്സഭാ മണ്ഡലങ്ങളാണ് കര്‍ണാടകയിലുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 25 സീറ്റിലും ബിജെപി ജയം പിടിച്ചിരുന്നു. 

DK Shivakumar beat congress worker