ചോദ്യം ചെയ്യലിന് ഹാജരായില്ല; എച്ച്.ഡി.രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ്

ലൈംഗിക പീഡനക്കേസില്‍ ഹാസന്‍ എം.പിയും മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാല്‍സംഗത്തിന് കേസ്. പുറത്തായ അശ്ലീല ദൃശ്യങ്ങളിലുള്ള യുവതിയാണു മൈസുരുവില്‍ പരാതി നല്‍കിയത്. ഈ യുവതിയെ തട്ടിക്കൊണ്ടുപോയതിനു പ്രജ്വലിന്റെ അച്ഛനും മുന്‍മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയ്ക്കുമെതിരെയും കേസെടുത്ത് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി, ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. രേവണ്ണയുടെ മകന്‍ പ്രജ്വലിനെതിരെ ഇന്നലെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

Look out notice against HD Revanna