സമൂസയില്‍ ഗര്‍ഭനിരോധന ഉറ, പാന്‍ മസാല; കേസെടുത്ത് പൊലീസ്

സമൂസയില്‍ നിന്ന് ഗര്‍ഭനിരോധന ഉറ, പാന്‍മസാല, കല്ല് എന്നിവ കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പുനെയിലാണ് സംഭവം. പുനെയിലെ ഓട്ടോമൊബൈല്‍ കമ്പനിയില്‍ വിതരണം ചെയ്ത സമൂസയില്‍ നിന്നാണ് ഗര്‍ഭനിരോധന ഉറ, പാന്‍മസാല, കല്ല് എന്നിവ കണ്ടെത്തിയത്. 

സമൂസയുടെ വിതരണം ഏറ്റെടുത്തിരുന്ന കരാര്‍ കമ്പനിയിലെ ജീവനക്കാരായ രണ്ട് പേരെയും സമാനമായ മറ്റൊരു കമ്പനിയിലെ പങ്കാളികളായ മൂന്ന് പേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടി ഈ രണ്ട് ജീവനക്കാരെ ചട്ടംകെട്ടി മനപൂര്‍വം സമൂസയുടെ ഉള്ളില്‍ കോണ്ടം, ഗുട്ക, കല്ല് എന്നിവ വെപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നു. 

ഐപിസി 328, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മനോഹര്‍ എന്റര്‍പ്രൈസ് എന്ന സ്ഥാപനത്തിന് ചീത്തപ്പേരുണ്ടാക്കുന്നതിനായി തങ്ങളെ കൊണ്ട് അവര്‍ സമൂസയ്ക്കുള്ളില്‍ കോണ്ടം ഉള്‍പ്പെടെയുള്ളവ വെപ്പിക്കുകയായിരുന്നു എന്ന് രണ്ട് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. 

Condoms, gutka, stones found in samosas