കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം. കഴിഞ്ഞ ആഴ്ച്ച പൂനൈയിലാണ് സംഭവം. ക്രിക്കറ്റ് പന്ത് എറിയുന്നതിനിടെ പന്ത് കുട്ടിയുെട സ്വകാര്യ ഭാഗത്ത് ഇടിച്ചിരുന്നു. അതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടുത്തുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചിരുന്നു. ഷൗര്യ എന്ന ശംഭു കാളിദാസ് ഖണ്ഡയാണ് മരിച്ചത്.
ഷൗര്യ എറിഞ്ഞ പന്ത് മറ്റൊരു കുട്ടി ബാറ്റ് ചെയ്തപ്പോള്‍ ഷൗര്യയുെട നേരെ വരികയായിരുന്നു. വേഗത്തില്‍ വന്ന പന്ത് സ്വകാര്യ ഭാഗത്ത് ഇടിച്ചതോടെ കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. അപ്പോള്‍ തന്നെ കൂടെ കളിച്ചിരുന്ന സുഹൃത്തുക്കളെല്ലാവരും ഓടിയെത്തുകയും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഉടന്‍ തന്നെ അടുത്തുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിക്കുകയും ചെയ്തു. അപ്പോഴേക്കും കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു