റീല്‍സിന് വേണ്ടി സ്കൂട്ടറില്‍ യുവതികളുടെ അഭ്യാസം; പിന്നെ സംഭവിച്ചത്..; വിഡിയോ

എന്തും റീലാകുന്ന കാലമാണ്. ഹോളി ആഘോഷത്തിന്‍റെ ഭാഗമായ അത്തൊരുമൊരു റീല്‍ ഷൂട്ടിങിനിറങ്ങിയ മൂന്നംഗ സംഘത്തിന് കിട്ടിയത് 33,000 രൂപ പിഴ. സ്കൂട്ടറില്‍ സഞ്ചരിച്ച് റീല്‍ ചെയ്ത മൂന്നംഗ സംഘത്തിനാണ് നോയിഡ പൊലീസ് ട്രാഫിക് നിയമലംഘനത്തിന്‍റെ പേരില്‍ വന്‍തുക പിഴയിട്ടത്. യുവാവ് സ്കൂട്ടര്‍ ഓടിക്കുകയും ഇതിന് പിന്നിലിരുന്ന് രണ്ട് യുവതികള്‍ ഹോളി ആഘോഷിക്കുന്നതാണ് വിഡിയോ. മറ്റൊരു വിഡിയോയില്‍ ഇതേസംഘം റീല്‍ ഷൂട്ടിനിടെ വീണ് പരിക്കേല്‍ക്കുന്നതും കാണാം. 

ഹിന്ദി പാട്ടിന്‍റെ അകമ്പടിയില്‍ രണ്ടു യുവതികള്‍ പരസ്പരം നിറങ്ങള്‍ പൂശുന്നതും യുവാവ് വണ്ടി ഓടിക്കുന്നതുമാണ് വൈറലായ വിഡിയോ. മറ്റൊരാളാണ് ഈ വിഡിയോ ചിത്രീകരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായി. ഇതോടെ പണിയും വന്നു. ഷെയ്ക് മുഹമ്മദ് ആഷിഖ് എന്ന ഉപഭോക്താവാണ് വിഡിയോ എക്സില്‍ പങ്കുവെച്ചത്. വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ നമ്പര്‍ സഹിതം യുപി പൊലീസിനെ ടാഗ് ചെയ്ത് നടപടി ആവശ്യപ്പെട്ടായിരുന്നു പോസ്റ്റ്. 

ഈ പോസ്റ്റിലാണ് നോയിഡ ട്രാഫിക്ക് പൊലീസ് നടപടിയെടുത്ത കാര്യം വിശദമാക്കിയത്. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ വാഹനത്തിന് 33,000 രൂപ പിഴയിട്ടതായി നോയിഡ ട്രാഫിക് പൊലീസ് എക്സില്‍ കുറിച്ചു. ഇ–ചലാന്‍ വിശദാംശങ്ങളും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ സ്കൂട്ടറില്‍ കയറി നിന്ന് യുവതി ഹോളി ആഘോഷിക്കുന്ന മറ്റൊരു വിഡിയോയും പ്രചരിക്കുന്നുണ്ട്. സ്കൂട്ടര്‍ ഓടിക്കുന്ന യുവാവിന്‍റെ മുഖത്ത് നിറം തേക്കുന്നതിനിടെ യുവതി റോഡിലേക്ക് തെറിച്ചു വീഴുന്നത് വിഡിയോയില്‍ കാണാം

Gang get RS 33,000 fine for shooting reels in running vehicle