റെയില്‍വേ ട്രാക്കില്‍ റീല്‍സ് ഷൂട്ട്; യുവതിക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് റീല്‍സ് എടുക്കാന്‍ ശ്രമിച്ച യുവതിക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡ് റൂര്‍ക്കി സ്വദേശി വൈശാലി എന്ന ഇരുപത് വയസുകാരിയാണ് മരിച്ചത്. 

വൈശാലിയും സുഹൃത്തായ പെണ്‍കുട്ടിയും റൂര്‍ക്കി റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ട്രാക്കില്‍ നിന്ന് ഇന്‍സ്റ്റഗ്രാം റീല്‍സ് എടുക്കുകയായിരുന്നു. ഈ സമയം അപ്രതീക്ഷിതമായി ട്രെയിന്‍ എത്തി. ട്രാക്കില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മുകളിലൂടെ ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. വൈശാലി തല്‍ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തലനാരിഴക്ക് രക്ഷപ്പെട്ടു. 

സുഹൃത്താണ് അപകടത്തെ കുറിച്ച് വൈശാലിയുടെ കുടുംബത്തെ അറിയിക്കുന്നതും. ട്രാക്കിന് സമീപത്ത് നിന്ന് റീല്‍സ് എടുക്കവെയാണ് അപകടം എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 

girl run over by train while filming instagram reels